റിയാദ്: സൗദിയുടെ 95 മത് ദേശീയ ദിനാഘോഷവും, പ്രവർത്തക സംഗമവും കൊണ്ടോട്ടി മണ്ഡലം കെഎംസിസി വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
എക്സിറ്റ്-18 ലുള്ള സലാഹിയ ഇസ്തിറാഹയിൽ വെച്ച് നടന്ന പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് അബ്ദുറസാഖ് ഓമാനൂരിന്റെ അദ്യക്ഷതയിൽ നടന്ന പരിപാടി നൗഷാദ് എടവണ്ണപാറ ഖിറാഅത്ത് നടത്തി.
ഹൃസ്വസന്ദർശനാർത്ഥം റിയാദിൽ എത്തിയ ടി വി ഇബ്രാഹിം എം.എൽഎ. ഉത്ഘാടനം ചെയ്തു.
എം.എൽ.എ.യുമായി നടന്ന പാനൽ ചർച്ചയിൽ വിവിധ പഞ്ചായത്ത്/മുൻസിപ്പൽ പ്രധിനിധികളുമായി, മണ്ഡലത്തിൽ നടപ്പിൽ വരുത്തിയതും, വരാനുള്ളതുമായ വിവിധവികസന പ്രവർത്തനങ്ങളെ കുറിച്ചു ചർച്ചകൾ നടന്നു, ഒപ്പം സമകാലികരാഷ്ട്രീയവും ചർച്ചയായി.
നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ കോയാമു ഹാജി,മുഹമ്മദ് വേങ്ങര,ഉസ്മാൻഅലി പാലത്തിങ്ങൽ(വൈസ്:പ്രസിഡന്റ് നാഷണൽ കമിറ്റി), ഷുഹൈബ് പനങ്ങാങ്ങര(സെൻട്രൽ കമിറ്റി ജന:സെക്രട്ടറി), ഷൗക്കത്ത് കടമ്പോട്ട് (മലപ്പുറം ജില്ല പ്രസിഡന്റ്), റഫീഖ് മഞ്ചേരി, ഷാഫി മാസ്റ്റർ തുവ്വൂർ, മുസ്തഫ ചീക്കോട്, മുനീർ വാഴക്കാട്, മൊയ്ദീൻ കുട്ടി കോട്ടക്കൽ,റഫീഖ് ചെറുമുക്ക്, അർഷദ് തങ്ങൾ, ബഷീർ സിയാംകണ്ടം, ശരീഫ് അരീക്കോട് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ഫിറോസ് പള്ളിപ്പടി, ലത്തീഫ് കുറിയേടം, അബ്ദുലത്തീഫ് എ.കെ,, സൈദ് പെരിങ്ങാവ്, വാഹിദ് കൊണ്ടോട്ടി,റിയാസ് സിയാംകണ്ടം, ലിയാകത്ത് ചീക്കോട്, സമദ് ഓമാനൂർ,മുക് ലിസ് മുതുവല്ലൂർ, മുസദ്ദിഖ് മുതുവല്ലൂർ, മുനീർ കൊട്ടുകര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.ജന:സെക്രട്ടറി ഷറഫു പുളിക്കൽ സ്വാഗതവും, ബഷീർ ചുള്ളിക്കോട് നന്ദിയും പറഞ്ഞു.
![]()
