റിയാദ് : സൗദിഅറേബ്യൻ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതി ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ മുർസലാത് സംഘടപ്പിച്ച സൗദി ദേശീയ ദിനാഘോഷം ശ്രദ്ധേയമായി. പ്രൗഢ ഗംഭീരമായ പരേഡോട് കൂടി ആരംഭിച്ച ആഘോഷ പരിപാടികളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ പരമ്പരാഗത സൗദി കലാരൂപങ്ങൾ ചടങ്ങിന്റെ മാറ്റ് കൂട്ടി.
95 വർഷത്തെ സൗദി അറേബ്യയുടെ ചരിത്രവും വർത്തമാനവും അനാവരണം ചെയ്യുന്ന കരകൗശല പ്രദർശനം പരിപാടികളുടെ മാറ്റു കൂട്ടി. സ്കൂളിലെ കുട്ടികൾ വരച്ച ചിത്രങ്ങളും നിർമ്മിച്ച വിവിധ രൂപങ്ങളുമായിരുന്നു ആഘോഷങ്ങളുടെ ഭാഗമായി പ്രദർശിപ്പിച്ചത്.
പ്രിൻസിപ്പൽ സംഗീത അനൂപ്, വൈസ് പ്രൻസിപ്പൽ വിദ്യ വിനോദ് എന്നിവർ ദേശീയദിന സന്ദേശം കൈമാറി
![]()
