ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച പ്രശസ്ത കാലാവസ്ഥാ പ്രവർത്തകനും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്കിനെ ലേ പോലീസ് അറസ്റ്റ് ചെയ്തു. ലഡാക്കിലെ പ്രക്ഷോഭങ്ങൾ അക്രമാസക്തമായതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിച്ചതെന്ന് അധികൃതർ അവകാശപ്പെടുന്നു. ലഡാക്കിൽ സംസ്ഥാന പദവിയ്ക്ക് വേണ്ടിയും ഗോത്രവർഗ്ഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഭരണഘടനയിലെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ലഡാക്കില്‍ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് സോനം വാങ്ചുക്ക് ആയിരുന്നു. സംഘർഷത്തിനിടെ നടന്ന് പോലീസ് വെടിവെയ്പ്പില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്.
![]()
