ബുറൈദ:അൽ ഖസിം സെൻട്രൽ കമ്മറ്റി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു.
ബുറൈദയിലെ പ്രിയദർശിനി ഹാളിൽ സൗദി ദേശീയ ദിനാഘോഷ പരിപാടികൾ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദു റഹ്മാൻ തിരൂർ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി പ്രമോദ് കുര്യൻ, വൈസ് പ്രസിഡന്റ് മുജീബ് ഒതായി, ഒ ഐ സി സി നേതാക്കളായ അനസ് ഹമീദ്,നജു കുട്ടമ്പൂർ , ഹമീസ് സ്വലാഹി, സുധീർ കായംകുളം തുടങ്ങിയവർ സംസാരിച്ചു.
മുതിർന്ന പ്രവാസി സജി ജോബ് തോമസ് പ്രവാസ ലോകത്തെ അനുഭവങ്ങളും ഓർമ്മകളും പങ്കിട്ടു. പ്രവാസി മലയാളികൾക്ക് രാജ്യത്ത് അവസരം ഒരുക്കിത്തന്ന സൗദി ഭരണാധികാരികൾക്ക് യോഗം നന്ദി പ്രകടിപ്പിച്ചു.
![]()
