റിയാദ് : കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണോത്സവം 2025 ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. എക്സിറ്റ് 18 അൽ സഫ്വാ ഇസ്തിറാഹയിൽ വെച്ച് നടത്തിയ ഓണാഘോഷത്തിൽ സാംസ്കാരിക സമ്മേളനം സംഘടനാ ചെയർമാൻ ഡേവിഡ് ലുക്ക് ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ് ജോജി തോമസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം അവതാരകനായി രജിത് വേദിയിലെത്തി. എംകെ ഫുഡ് മാനേജിങ് ഡയറക്ടർ ഷാനവാസ് മുനമ്പത്ത്, സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, ഷുഹൈബ് ഏന്തയാർ, ജയൻ കുമാരനല്ലൂർ , ഫോർകാ ചെയർമാൻ റഹ്മാൻ മുനമ്പത്ത്, ബാസ്റ്റിൻ ജോർജ്, ഷെഫീർ , രാജേന്ദ്രൻ , അബ്ദുൽ സലാം, ഷാജി മഠത്തിൽ, ബോണി ജോയ്, ബിബിൻ മണിമല, ഡെന്നി കൈപ്പനാനി, ബോബി, നിഷാദ്, റഫീഷ് അലിയാർ , ജെറി, അഷ്റഫ്.സികെ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
വിവിധ കലാ കായിക മത്സരങ്ങളും ഗാനസന്ധ്യയും അരങ്ങേറിയ പരിപാടിയിൽ ബീറ്റസ് ഓഫ് റിയാദിന്റെ നേതൃത്വത്തിലുള്ള ചെണ്ട മേളം പരിപാടിയ്ക്ക് കൊഴുപ്പേകി. ജനറൽ സെക്രട്ടറി നൗഫൽ വിഎം സ്വാഗതവും ട്രെഷറർ രാജേന്ദ്രൻ പാലാ പരിപാടിയ്ക്ക് കൃതജ്ഞതയും രേഖപ്പെടുത്തി.
![]()
