റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ഓഫ്ലൈൻ ബിസിനസ് സ്കൂൾ പ്രവർത്തനമാരംഭിച്ചുസ്റ്റഡി ഇൻ സൗദി & ഗ്രാജുവേറ്റ് ഇൻ യുകെ – പഠനം സൗദിയിൽ, ബിരുദം ബ്രിട്ടനിൽ” എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്കൂളിന്റെ പ്രഥമ ബാച്ച് സെപ്റ്റംബറിൽ തുടങ്ങി.ഇതിനോടനുബന്ധിച്ച് D-Man Fest 2K25 – “A New Version of You” സെപ്റ്റംബർ 27-ന് റിയാദിലെ ജരീർ സ്ട്രീറ്റ്റിലെ സ്കൂൾ ക്യാമ്പസ്സിൽ നടക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്ത സമേളനത്തിൽ അറിയിച്ചു.
സൗദി അറേബ്യയിലെ വിദ്യാർത്ഥികൾക്ക് ഗ്ലോബൽ നിലവാരത്തിലുള്ള ബിസിനസ് വിദ്യാഭ്യാസം നൽകുന്ന അതുല്യ അവസരം നൽകുന്നു. ഗൾഫ് മേഖലയിലെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കാൻ സാധാരണയായി യുകെയിലേക്കോ യൂറോപ്പിലേക്കോ പോകേണ്ടി വന്നിരുന്നു.
Dimois Business School, University of Gloucestershire & University of the West of Scotland എന്നീ സർവകലാശാലകളുടെ സർട്ടിഫിക്കേഷനോടെ, ഇപ്പോൾ ആ അവസരം റിയാദിൽ തന്നെ ലഭ്യമാക്കി. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സാമ്പത്തികമായും സമയപരമായും വലിയൊരു ആശ്വാസം നൽകുന്നു.
ഡിമോയ്സ് അവതരിപ്പിക്കുന്നത് BBA in AI & Digital Marketingയും BA in AI & Digital Marketingയും. ഈ കോഴ്സുകൾ University of Gloucestershire (UK), University of the West of Scotland (UWS) എന്നിവയുടെ സർട്ടിഫിക്കേഷനോടുകൂടിയാണ്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് Saudi-യിൽ പഠിച്ചുകൊണ്ട് UK-ൽ ബിരുദം നേടിയതിനുള്ള അംഗീകാരം ലഭിക്കുന്നു.
BBA in AI & Digital Marketing
ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാർക്കറ്റിംഗ് സ്ട്രാറ്റജികൾ എന്നിവ കൈകോർക്കുന്ന ഭാവിയിലെ ബിസിനസ് നേതാക്കളെ സൃഷ്ടിക്കുന്നതിന് രൂപകല്പ്പന ചെയ്തിരിക്കുന്ന പ്രോഗ്രാം. വിദ്യാർത്ഥികൾക്ക് AI-driven analytics, digital consumer behavior, social media marketing, content strategy, business leadership എന്നിവയിൽ ആഴത്തിലുള്ള പരിശീലനം ലഭിക്കും.
BA in AI & Digital Marketing
ക്രിയേറ്റിവിറ്റിയും ടെക്നോളജിയും ചേർന്ന് രൂപപ്പെടുന്ന പ്രോഗ്രാം. AI tools ഉപയോഗിച്ച് branding, customer insights, digital campaign planning എന്നിവയുടെ പ്രായോഗിക അറിവ് നൽകുന്നു.
ഡിമോയ്സിൽ രണ്ട് വർഷം പഠിച്ച ശേഷം, മൂന്നാം വർഷം നിങ്ങൾക്ക് യു.കെ-യിൽ പഠനം തുടരാനുള്ള അവസരവും അല്ലെങ്കിൽ സൗദിയിൽ തന്നെ നിങ്ങളുടെ ബിരുദം പൂർത്തിയാക്കാനുള്ള അവസരം തിരഞ്ഞെടുക്കാൻ സാധിക്കും.
ഇത് വിദ്യാർത്ഥികൾക്ക് അവരുടെ വ്യക്തിഗത സാമ്പത്തികവും ജീവിത സാഹചര്യവും അനുസരിച്ച് ഏറ്റവും അനുയോജ്യമായ മാർഗ്ഗം തിരഞ്ഞെടുക്കാൻ സാധ്യമാക്കുന്നു.
ഡിമോയ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് University of Gloucestershire & University of the West of Scotland-ന്റെ സർട്ടിഫിക്കേഷനോടുകൂടി അന്താരാഷ്ട്ര അംഗീകാരമുള്ള യോഗ്യത നേടാൻ കഴിയും.
ഗ്ലോബൽ ജോബ് മാർക്കറ്റിൽ മത്സരിക്കാൻ കഴിയും.
AI & Digital Marketing മേഖലയിൽ career possibilities വിപുലീകരിക്കും.
D-Man Fest 2K25 വിദ്യാർത്ഥികൾ തന്നെ നിയന്ത്രിക്കുന്ന ആദ്യ Inter-School Management Fest. ഈ ഫെസ്റ്റ് ഒരു അവസരം മാത്രമല്ല, പക്ഷേ ഓരോ വിദ്യാർത്ഥിക്കും അവരുടെ പുതിയ സ്വന്തം പതിപ്പ് (“A New Version of You”) ആകാനുള്ള പ്രേരണയും പഠനാവസരവും നൽകുന്നു.
വാർത്ത സമ്മേളനത്തിൽ സ്കൂളിന്റെ ഹെഡ് ഓഫ് അക്കാദമിക് സൽമാനുൽ ഫാരിസ് സി,സെൻടർ ഹെഡ് ഷിജാസ്.ടി,ഓപ്പറേഷൻ ഹെഡ് മഷൂദ്,മാർക്കറ്റിംഗ് ഹെഡ് അവൈസ് ഇബ്രാഹിം, കോർപറേറ്റ് കൺസൽട്ടന്റ് ഷഹീദ് എന്നിവർ പങ്കെടുത്തു.
![]()
