റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സാങ്കേതിക സെമിനാർ സംഘടിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഓട്ടോമേഷൻ സാങ്കേതിക വിദ്യകളും പ്രോജക്റ്റുകളിൽ ചെലുത്തുന്ന സ്വാധീനം എന്ന വിഷയത്തിലായിരുന്നു സെമിനാർ. റിയാദ്ലെ റാഡിസൺ എയർപോർട്ട് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി ഫോറം അംഗങ്ങൾ പങ്കെടുത്തു. ഡോക്ടർ അബ്ദുൾനാസർ സെമിനാർ പ്രബന്ധം അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ ( എ ഐ) നിലവിലെ പരിമിതികളും അതേ സമയം അതിന്റെ കഴിവുകളും അദ്ദേഹം വിശദീകരിച്ചു . ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ സഹായത്തോടെ ഭാവി സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ എഞ്ചിനീയറിംഗ് നിർമാണ പ്രവർത്തികളുടെ സാധ്യതകൾ സെമിനാറിൽ അവതരിപ്പിച്ചു . നവാഗത എ ഐ ആപ്പ് ആയ ജെമിനിയെ കുറിച്ച് മഹറൂഫ് ശൈലബുദ്ദീൻ സംസാരിച്ചു. കൂടാതെ ജെൻ എ ഐ വിഷയത്തെ പറ്റി അൻഫസ് ഹസനും മൈക്രോസോഫ്റ്റ് എക്സലിൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ പ്രാവർത്തിക വശങ്ങൾ അഫ്താബുറഹ്മാനും സംസാരിച്ചു.. ചടങ്ങിൽ കെ ഇ എഫ് എക്സിക്യൂട്ടീവ് അംഗം സുബിൻ റോഷൻ സ്വാഗതം പറഞ്ഞു.കെ ഇ എഫ് ന്റെ നാൾ വഴികളും പ്രവർത്തനങ്ങളും വൈസ് പ്രസിഡന്റ് ആഷിക് പാണ്ടികശാല അധ്യക്ഷ പ്രസംഗത്തിൽ വിവരിച്ചു .ചടങ്ങിൽ സെമിനാർ അവതാരകർക്ക് നൗഷാദലി കായൽമടത്തിൽ മെമന്റോ നൽകി. ഷാഹിദ് നന്ദി പറഞ്ഞു
![]()
