✍️ അബ്ദുൽ റഊഫ് കൊണ്ടോട്ടി
മാറി വരുന്ന സാഹചര്യം കണക്കിലെടുത്ത് പ്രവാസികൾ വോട്ടേഴ്സ് ലിസ്റ്റിൽ നിർബന്ധമായും ഇടം നേടുക. ബീഹാറിന് ശേഷം വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് _Special Intensive Revision_ കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും നടക്കുകയാണ്.
ഇതു പ്രകാരം, പ്രവാസികൾ ആയവർ വോട്ടർ പട്ടികയിൽ ഇടം നേടുന്നത് ഏറെ നന്നായിരിക്കും.
കേരളത്തിൽ 2002 ന് ശേഷം വോട്ടർമാരായി ചേർന്നവർ എന്യൂമറേഷന് ഫോറം, സർക്കാർ നിശ്ചയിച്ച ആധാർ കാർഡ്, പാസ്പോർട്ട് അടക്കമുള്ള രേഖകളും കൂടെ സമർപ്പിക്കേണ്ടതായിട്ടുണ്ട്.
2002 ൽ പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ ഇടം നേടാൻ അവസരം ഇല്ലായിരുന്നു.
അതുകൊണ്ട്, നിലവിൽ വോട്ടർമാരായ പ്രവാസികൾ വീണ്ടും ആവശ്യമായ അപേക്ഷ നൽകുകയും ബൂത്ത് ലെവൽ ഓഫീസേഴ്സ് അന്വേഷണം നടത്തുകയും ആവശ്യമെങ്കിൽ വീഡിയോ കോൾ മുഖേനയോ വാട്സ്ആപ്പ് വഴിയോ അന്വേഷണം നടത്തുകയും ചെയ്യും.
പുതുതായി ചേരുന്ന പ്രവാസി വോട്ടർമാർക്കും ഇത് ബാധകമായിരിക്കും.
മാത്രവുമല്ല നിയമപ്രകാരം പ്രവാസികൾ പ്രവാസി വോട്ടർ എന്ന കാറ്റഗറിയിൽ മാത്രം നില കൊള്ളേണ്ടവരാണ്.
ഇന്ത്യയിലെ മാറിവരുന്ന നിയമങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് പ്രവാസികൾ മുഴുവനും വോട്ടർമാരായി രജിസ്റ്റർ ചെയ്യുന്നത് ഏറെ നന്നായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നു.
![]()
