റിയാദ്:ഇരുപത്തിയഞ്ച് ക്രിസ്തുമസ് ഓര്‍മകളടങ്ങിയ നിഖില സമീര്‍ എഡിറ്റ് ചെയ്ത “ഓര്മ്മപ്പുല്ക്കൂട് ” എന്ന കൃതിയുടെ റിയാദ് തല പ്രകാശനം നടന്നു.മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ കായംകുളം എം എസ് എം കോളേജ് അലുംനി സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് സിനിമ താരം രശ്മി അനിലിന് നൽകിയാണ് പ്രകാശിപ്പിച്ചത്.
ചടങ്ങിൽ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ ഡോ കെ ആർ ജയചന്ദ്രൻ,ജയൻ കൊടുങ്ങല്ലൂർ,റഹ്മാൻ മുനമ്പത്ത്,സമീർ പിച്ചനാട്ട്,അലുമിനി പ്രതിനിധികളായ ഷംനാദ് കരുനാഗപ്പള്ളി,സൈഫ് കൂട്ടുങ്കൽ,ഷിബു ഉസ്മാൻ ,മുഹമ്മദ് ഷെഫീഖ് എന്നിവർ പങ്കെടുത്തു.
മാനവിക ഐക്യവും സ്നേഹവും ആഹ്വാനം ചെയ്യുന്ന കൃതിയാണ് നവതൂലിക സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ പായല്‍ ബുക്സ് പ്രസിദ്ധീകരിച്ച ഓര്‍മപ്പുല്‍ക്കൂട് എന്ന പുസ്തകം.റിയാദിലെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ നിഖില സമീര്‍ എഡിറ്റ് ചെയ്ത രണ്ടാമത് കൃതിയാണ് ഓര്‍മപ്പുല്‍ക്കൂട്.
അമേയ’, ‘നീയും നിലാവും’ എന്നീ കവിതാ സമാഹാരങ്ങള്‍, ‘വൈദേഴ്സ് മനസില്‍’ അനുഭവ കഥകള്‍ എന്നിവയാണ് നിഖില സമീറിന്റെ മറ്റു രചനകള്‍.

![]()
