കൊച്ചി: ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി നടൻ മോഹൻലാൽ.കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മലയാളികളുടെ പ്രിയ താരം മനസ്സ് തുറന്നത്.
സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളും പ്രേക്ഷകരും ചേർന്നാണ് തന്നെ ഈ നിലയിലേക്ക് വളർത്തിയതെന്നും, അവർക്കെല്ലാം ഈ അവസരത്തിൽ നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവാർഡ് മലയാള സിനിമയ്ക്ക് ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. ഈ പുരസ്കാരത്തെ താൻ മലയാള സിനിമയ്ക്കുള്ള അവാർഡായാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
![]()
