ഖത്തീഫ്: ഖത്തീഫ് ഫിഷ് മാർക്കറ്റ് കൂട്ടായ്മ ‘ ഒരുമിച്ചോണം ‘ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വിപുലമായ ഓണാഘോഷ പരിപാടി ശ്രദ്ധേയമായി.
കവിയും ,എഴുത്തുകാരനും , ടോസ്റ്റ് മാസ്റ്ററും ,സാമൂഹിക- സാംസ്ക്കാരിക പ്രവർത്തകനുമായ സഈദ് ഹമദാനി ഉദ്ഘാടനം നിർവഹിച്ചു . ജീവിതം നല്കാത്തോതൊക്കെ ജീവിതത്തോട് നമുക്ക് ജീവിച്ച് നേടാനാവും എന്ന ഉൾക്കരുത്താണ് ഇത് പോലുള്ള കൂടിച്ചേരലെന്നും ,താൻ മാത്രമല്ല മറ്റുള്ളവർ കൂടി തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണെന്ന ബോധ്യങ്ങളാണ് ഇത് പോലുള്ള കൂട്ടായ്മയിലൂടെ സാക്ഷ്യപ്പെടുത്തുന്നതെന്നും അദ്ദേഹം ഓണസന്ദേശത്തിൽ പറഞ്ഞു .
പ്രോഗ്രാം കമ്മറ്റി ചെയർമാനും , ഖത്തീഫ് ഫിഷ്മാർക്കറ്റ് ഫുട്ബാൾ ടീം മാനേജരുമായ സുലൈമാൻ എൻ എഫ് അധ്യക്ഷത വഹിച്ചു . പ്രോഗ്രാം കമ്മറ്റി നിർവ്വാഹക സമിതി കൺവീനറും , സാമൂഹിക പ്രവർത്തകനുമായ യാസിർ പള്ളിപ്പടി സ്വാഗതവും പറഞ്ഞു .
ഹബീബ് പൊന്നാനിയുടെ നേതൃത്വത്തിൽ ബഷീർ കല്ലടിക്കോട് , ബാസി താജ് , ഷാഫി കൂനി , അബൂബക്കർ പൊന്നാനി,സിറാജ് കല്ലടിക്കോട് , സി വി കരീം , ഷാഫി മുഹമ്മദ് , റഫീഖ് പാലപ്പെട്ടി , സിദ്ധിഖ് വേങ്ങര , സന്തോഷ് ഡിവൈൻ , അലി പി എസ്സ് എന്നിവർ കായിക മത്സരങ്ങൾ നിയന്ത്രിച്ചു .
റഷീദ് അറേബ്യൻറെ , നേതൃത്വത്തിൽ അനീഷ് ഫാദിൽ ഗസൽ, റഷീദ് ശ്രീകൃഷ്ണ പുരം ജെ ആർ , ഇസ്റാഫ് , സി വി ഷഫീഖ് , ബാദുഷ പൊന്നാനി , മുഹമ്മദ് ജെ ആർ , ജസ്റ്റിൻ എം എഫ് ,അനീഷ് തവ എന്നിവരായിരുന്നുടെ നിയന്ത്രണത്തിലായിരുന്നു വിഭവ സമൃദ്ധമായ ഓണ സദ്യ ഒരുക്കിയത് .
ഷൈമ ഷബീർ , ഈശാന കരീം കെ സി എന്നീ കുട്ടികളുടെ ഡാൻസും സൽവ ഷെബീറിന്റെ ഓണപ്പാട്ടും പരിപാടിയെ കൂടുതൽ മനോഹരമാക്കി. ദമ്മാം അറേബ്യൻ സിംഗേഴ്സ്സിന്റെ ഗാനമേളയോടൊപ്പം മാർക്കറ്റ് ജീവനക്കാരും ഗായകരുമായ അക്ബർ അലി കൊടുങ്ങലൂർ , ഫൈസൽ പൊന്നാനി , ഷെഫീഖ് പൊന്നാനി ഹസ്സൻ മൂസ പൊന്നാനി
എന്നിവർ പാട്ടുകളുമായി എത്തിയത് സദസ്സ് പാട്ടിനൊത്ത് ചുവട് വെച്ചും കയ്യടിയോടെയും ഏറ്റെടുത്തു .
വടം വലി , കസേര കളി , ഉറിയടി ,ലെമൺ ആൻറ് സ്പൂൺ എന്നീ മത്സരങ്ങളും നടത്തി . കുട്ടികൾക്കായി നടത്തിയ കായിക മത്സരങ്ങളിൽ നൈല ,സാറാ ഫാത്തിമ , സഫാണ് ബാവ യുടെയും പ്രകടനങ്ങൾ മികച്ചതായിരുന്നു . മത്സരത്തിൽ പങ്കെടുത്തവർക്കും വിജയിച്ചവർക്കും ഓർമയിൽ നിൽക്കുന്ന മനോഹരമായ ഉപഹാരങ്ങൾ വിതരണം ചെയ്തു . ഖത്തീഫ് ഫിഷ് മാർക്കറ്റിലെ കേരളാ കമ്യൂണിറ്റിയോടൊപ്പം ബംഗ്ളാ ദേശികളും , തമിഴ് നാട്ടുകാരും ഉൾപ്പെടുന്ന വലിയൊരു സമൂഹം ആവേശത്തോടെ ആദ്യാവസാനം പങ്കെടുത്തു .
ജാഫർ പാലക്കാട് , അഖിൽ അശോകൻ ,ഷാജി പുനലൂർ , കൃഷ്ണൻ തിരുനെൽ വേലി , ഷംസു കുന്നത്തിയിൽ , അൻവർ അഴീക്കോട് , സുബീഷ് താജ് എന്നിവരും സന്നിഹിതരായിരുന്നു .
![]()
