ചാരമായി വീണ വീടുകളുടെ ഇടയിൽ
പാട്ടു പാടാതെ പോയ കുഞ്ഞുങ്ങളുടെ മിഴികൾ,
വിശപ്പിന്റെ വിങ്ങലോടെ
അമ്മമാരുടെ ഹൃദയം പൊട്ടിത്തെറിക്കുന്നു.
ആകാശം തുറന്ന് മഴയല്ല,
ബോംബുകളുടെ ചൂടൻ തീപ്പൊരി മാത്രം…
ഭൂമിയിൽ വിതച്ച വിത്തുകൾ
ചുവന്ന രക്തത്തിൽ മുങ്ങുന്നു.
കിനാവുകൾ പോലും
കടന്നുപോകാൻ പേടിക്കുന്ന വഴികളിൽ,
മരണമെന്ന നിഴൽ
ഓരോ വാതിലും മുട്ടുന്നു.
എങ്കിലും
ഗസ്സയുടെ ഓരോ കരച്ചിലും
ലോകത്തിന്റെ മൗനം പൊട്ടിച്ചെറിയുന്ന
ഒരു നിലവിളിയാണ്…
എ.പി. അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
![]()
