റിയാദ് :ഐ.സി.എഫ് ബത്ഹ ഡിവിഷൻ ഗ്രാന്റ് മൗലിദും ഹുബ്ബു റസൂൽ പ്രഭാഷണവും ലഹരി വിരുദ്ധ പ്രതിഞ്ജയും നടന്നു.
വെള്ളിയാഴ്ച ബത്ഹ യിൽ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് സലിം സഖാഫി അധ്യക്ഷത വഹിച്ചു.ഉത്ഘാടനവും ലഹരി വിരുദ്ധ പ്രതിജ്ഞയും റീജിയൻ സെക്രട്ടറി ഇബ്റാഹീം കരിം നിർവഹിച്ചു.ഷാഹിദ് അഹ്സനി മുഖ്യപ്രഭാഷണം നിർവഹിച്ചു 4 യൂണിറ്റ് കൾ നമ്മിലുള്ള മത്സര പരിപാടിയും സമ്മാന വിതരണവും നടന്നു.റീജിയൻ നേതാക്കളായ ബഷീർ മാസ്റ്റർ, മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, മുനീർ കൊടുങ്ങല്ലൂർ, അഷറഫ് മൂത്തേടം,അബ്ദുൽ ലത്വീഫ് മിസ്ബാഹി ഷംസുദ്ധീൻ മുസ്ലിയാർ തുടങ്ങിയവർ
പങ്കെടുത്തു.
മുജീബ് അഡോണ സ്വാഗതവും മുഹമ്മദ് വെള്ളൂക്കര നന്ദിയും പറഞ്ഞു
![]()
