ഹുസ്റ്റൻ:ഇന്ത്യൻ ഓവർ സീസ് കേരള ഘടകം പുനഃസംഘടനയുടെ ഭാഗം ആയി ഹുസ്റ്റൻ ചാപ്റ്റർ രൂപീകരിച്ചു .ജെസ്റ്റിൻ ജേക്കബ്(പ്രസിഡന്റ് ), ടോം വിരിപ്പൻ(ജനറൽ സെക്രട്ടറി),ജോയ്ൻ സാമൂവൽ(ട്രഷർ), ജോസഫ് എബ്രഹാം(ചെയർമാൻ), മാർട്ടിൻ ജോൺ(വൈസ് ചെയർമാൻ), വർഗീസ് രാജേഷ് മാത്യു(ജോയിന്റ് സെക്രട്ടറി), ജോജി ജോസഫ്( ജോയിന്റ് ട്രെഷർ), ജോമോൻ ഇടയാടി, ബിബി പാറയിൽ,ബിജു ഇട്ടൻ, അജി കോട്ടയിൽ (വൈസ് പ്രസിഡന്റ് മാർ) എസ് .കെ ചെറിയാൻ, എബ്രഹാം മാത്യു(സീനിയർ ഫോറം ),പൊന്നു പിള്ള, മെർലിൻ സാജൻ (വുമൺ ഫോറം), സന്തോഷ് മാത്യു ആറ്റുപുറം(സ്പോർട്സ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.
ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് ആയി മുൻ ഐ ഓ സി ഹുസ്റ്റൻ ഘടകം പ്രസിഡന്റ് തോമസ് ഒലിയാം കുന്നിൽ (ഹുസ്റ്റൻ ചാപ്റ്റർ പി.ർ.ഓ ), സന്തോഷ് കാപ്പിൽ, ദേശീയ സെക്രട്ടറി ആയി സൈമൺ വാളാച്ചേരിൽ, ലീഗൽ അഡ്വൈസർ ആയി മാത്യു വൈരമൻ, റേച്ചൽ വർഗീസ് സ്ട്രാറ്റജിക് അഡ്വൈസർ എന്നിവരെയും തെരെഞ്ഞെടുത്തു.
മിസ്സൊരീ സിറ്റിയിലെ അപ്ന ബസാർ ഹോളിൽ കൂടിയ ആദ്യ യോഗത്തിൽ പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു.
തോമസ് ഒലിയാംകുന്നിൽ , എസ് കെ ചെറിയാൻ,എബ്രഹാം മാത്യു, പൊന്നുപിള്ള , ബിബി പാറയിൽ, ബിജു ഇട്ടൻ , വർഗീസ് രാജേഷ് മാത്യു ,സന്തോഷ് മാത്യു എന്നിവർ ആശംസകൾ ആശംസകൾ അർപ്പിച്ചു .ജനറൽ സെക്രട്ടറി ടോം വിരിപ്പൻ സ്വാഗതവും ട്രഷറർ ജോയ് എൻ മാത്യു നന്ദിയും പറഞ്ഞു.
![]()
