റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ബദിയ ഏരിയയുടെ ഏഴാമത് സമ്മേളനം 2025 ഒക്ടോബർ 10 വെള്ളിയാഴ്ച വി. എസ്. അച്ചതാനന്ദൻ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു.
ബദിയയിൽ വെച്ച് നടന്ന ലോഗോ പ്രകാശന ചടങ്ങിൽ സംഘാടക സമിതി ജോയിന്റ് കൺവീനർ പ്രസാദ് വഞ്ചിപ്പുര അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗം പ്രതീപ് ആറ്റിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ മുസ്തഫ ഏരിയ സെക്രട്ടറി കിഷോർ ഇ നിസാമിന് കൈമാറികൊണ്ട് ലോഗോ പ്രകാശനം നിർവഹിച്ചു.
കേളി ബദിയ ഏരിയ രക്ഷാധികാരി കൺവീനർ റഫീഖ് പാലത്ത്,ഏരിയാ പ്രസിഡന്റ് അലി. കെ. വി,ഏരിയ രക്ഷാധികാരി സമിതി അംഗം ഷാജി പി.കെ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സംഘാടക സമിതി കൺവീനർ മുസ്തഫ സ്വാഗതവും ഏരിയാ ജോയിന്റ് സെക്രട്ടറി സരസൻ. വി നന്ദിയും പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗം ജയൻ. ആർ, ഏരിയാ സാംസ്കാരിക സമിതി കൺവീനർ നിസാം പത്തനംതിട്ട, ബദിയ യൂണിറ്റ് സെക്രട്ടറി വിജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
![]()
