തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി.സഭ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിപ്പോള്‍ എത്തിയത്. പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുൽ മാങ്കൂട്ടത്തിൽ ഇരിക്കുക.യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിലാണ് രാഹുലെത്തിയത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. പ്രതിപക്ഷ നിരയിലെ പിൻബെഞ്ചിൽ, അവസാന നിരയിലെ അവസാന സീറ്റിലാണ് ഇരിപ്പിടം. രാഹുലിനെ നിയമ സഭയിൽ എതിർക്കേണ്ട എന്നാണ് എൽ ഡി എഫ് തീരുമാനം എന്നറിയിയുന്നു.എന്നാൽ പ്രതിപക്ഷ നേതാവിന്റെ വിലക്ക് ലംഖിച്ചാണ് നിയമ സഭ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാൻ എത്തിയതെന്നും റിപ്പോർട്ടുണ്ട്
![]()
