ഉനൈസ : ഒ ഐ സി സി ഉനൈസ കമ്മിറ്റിയുടെ എട്ടാം വാർഷികവും ഓണാഘോഷവും വിപുലമായ രീതിയിൽ ആഘോഷിച്ചു.സാംസ്കാരിക സമ്മേളനം ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല നിർവഹിച്ചു.പ്രസിഡന്റ് സാലി കരുവറ്റ അധ്യക്ഷത വഹിച്ചു. ഡോ: ലൈജു ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.വിവിധ മേഖലകളിൽ പെട്ടവരെ ഉപഹാരം നൽകി ആദരിച്ചു.ബുറൈദസെൻട്രൽ കമ്മിറ്റി രക്ഷാധികാരി സക്കീർ പത്തറ സെക്രട്ടറി പ്രമോദ് കുര്യൻ,കെഎംസിസി പ്രസിഡണ്ട് ജംഷീർ മങ്കട, ഒഐസിസി സെക്രട്ടറി പി പി എം അശ്റഫ് കോഴിക്കോട്,സൈനു തങ്ങൾ,കനിവ് പ്രവർത്തകൻ ഹരിലാൽ,പ്രവാസി സംഘം സെക്രട്ടറി ബാബു കിളിമാനൂർ,നൗഷാദ്,സൂപ്പർവൈസർനേഴ്സ് തങ്കമ്മ ചാക്കോ,സീനിയർ നേഴ്സ് മീന പല്ലായി,അഷ്റഫ് വിളക്കൊടി എന്നിവർ സംസാരിച്ചു.വിശ്വൻ കാളികാവ് സ്വാഗതവും പ്രിൻസ് ജോസഫ് നന്ദിയും പറഞ്ഞു.
![]()
