കോഴിക്കോട് തിരുവനന്തപുരം വിമാനത്താവളങ്ങളിലും ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ സംവിധാനം നിലവിൽ വന്നു
ഇനി എമിഗ്രേഷന് 30 സെക്കൻഡ് മാത്രം.
ഇ-ഗേറ്റ് സംവിധാനം വഴി എമിഗ്രേഷൻ വളരെ പെട്ടെന്ന് പൂർത്തിയാക്കുന്ന സംവിധാനം കോഴിക്കോട്, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിൽ ഇന്നു (11-9-2025) മുതൽ നിലവിൽ വന്നു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷൻ്റെ https://ftittp.mha.gov.in/fti/ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുകയും നാട്ടിൽ ഒരു പ്രാവശ്യം ഫിംഗർ പ്രിന്റും Face Recognition നും നൽകിയാൽ പിന്നീട് ഈ സംവിധാനത്തിലൂടെ എമിഗ്രേഷൻ പൂർത്തിയാക്കാം.
കൊച്ചിൻ എയർപോർട്ടിൽ ഈ സംവിധാനം കഴിഞ്ഞ വർഷം മുതൽ നിലവിൽ വന്നിട്ടുണ്ട്.
ബഹുമാനപ്പെട്ട ഇന്ത്യൻ അഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിലെ മൂന്ന് എയർപോർട്ടുകൾ അടക്കം രാജ്യത്തെ പ്രധാനപ്പെട്ട 13 എയർപോർട്ടുകളിൽ ഇപ്പോൾ ഈ സേവനം ലഭ്യമാണ്.
![]()
