വിവാഹം കഴിഞ്ഞു വിവരം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു മലയാളികളുടെ പ്രിയപ്പെട്ട സിനിമ താരം ഗ്രേസ് ആന്റണി.മ്യൂസിക് ഡയറക്ടർ എബി ടോം സിറിയക്കും
ഗ്രേസ് ആന്റണിയും വിവാഹിതരായ കാര്യം സിനിമ ലോകം തന്നെ അറിയുന്നത് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പോടെയായിരുന്നു
“ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി”എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വിവാഹവാർത്ത അറിയിച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന ഹാഷ്ടാഗോടെ താലിയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തു.
![]()
