ബഹ്റൈൻ: കോഴിക്കോട് ഉള്ള്യേരി സ്വദേശിനി ഷീന പ്രകാശൻ (44) ബഹ്റൈനിൽ നിര്യാതയായി. പക്ഷാഘാതത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുടുംബത്തോടൊപ്പം ബഹ്റൈനിൽ താമസിച്ചു വരുകയായിരുന്നു. പരേതനായ കോരങ്ങാട്ട് ചന്ദ്രശേഖരന്റെയും പ്രേമയുടെയും മകളാണ്. ഭർത്താവ്: പ്രകാശൻ. മക്കൾ: അളകനന്ദ, അദ്യുത. സഹോദരന്: ഷനോജ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
![]()
