ദോഹ : ദോഹയിൽ ഉഗ്ര സ്ഫോടനം,ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
ഇസ്രയേലുമായുള്ള മധ്യസ്ഥ ചര്‍ച്ചക്ക് ദോഹയിലെത്തിയ നേതാക്കളെയാണ് ലക്ഷ്യംവെച്ചതെന്ന് ഹമാസ് വൃത്തങ്ങള്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരുടെ പാര്‍പ്പിട കെട്ടിടങ്ങള്‍ക്ക് സമീപത്താണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. അതേസമയം, ഇസ്രയേലിന്റെ ആക്രമണം ഭീരുത്വം നിറഞ്ഞതാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു.
ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
![]()
