റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി റൗദ ഏരിയയുടെ ഒമ്പതാമത് സമ്മേളനം 2025 ഒക്ടോബർ 3 വെള്ളിയാഴ്ച കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു.
റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പി. പി സലിം അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ആക്ടിംഗ് കൺവീനർ മുഹമ്മദ് ഷഫീക് ഏരിയ സെക്രട്ടറി ബിജിതോമസിന് കൈമാറികൊണ്ട് ലോഗോ പ്രകാശനം നിർവഹിച്ചു.
കേളി റൗദ ഏരിയ രക്ഷാധികാരി കൺവീനർ സതീഷ് കുമാർ വളവിൽ, ഏരിയ ട്രഷറർ ഷാജി കെ.കെ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. റൗദ ഏരിയാ ജോയിന്റ് സെക്രട്ടറി ശ്രീകുമാർ വാസു സ്വാഗതവും ആക്ടിംഗ് കൺവീനർ മുഹമ്മദ്ഷഫീക് നന്ദിയും പറഞ്ഞു
![]()
