റിയാദ് : പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ (മിത്ര) കേരളത്തിലെ ഓണാഘോഷം കോന്നി ഗാന്ധി ഭവനിലെ അന്തേവാസികൾക്കൊപ്പം ആഘോഷിക്കുമെന്ന് പ്രസിഡൻറ് നൗഷാദ് ചിറ്റാറും സെക്രട്ടറി രാജീവ് സാഹിബും ജോയിന്റ് സെക്രട്ടറി നിഷാ രാജീവും വാർത്ത കുറിപ്പിൽ അറിയിച്ചു. സെപ്റ്റംബർ 4 ന് കോന്നി ഗാന്ധി ഭവനിൽ നടക്കുന്ന പരിപാടികൾക്ക് രക്ഷധികാരിയും സാഹിത്യകാരനുമായ ജോസഫ് അതിരുങ്കൽ നേതൃത്വം നൽകും. പരിപാടിയോട് അനുബന്ധിച്ച് ഓണസദ്യയും അന്തേവാസികൾക്കുള്ള ഓണക്കോടി വിതരണവും നടക്കും. ജനപ്രതിനിധികളും എഴുത്തുകാരും ഈ ചടങ്ങിൽ പങ്കെടുക്കും.
![]()
