അബുദാബി: യുഎഇയിൽ സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധന വില ഇന്ധന വില നിര്‍ണയ സമിതി പ്രഖ്യാപിച്ചു
ഇന്ന് അര്‍ധരാത്രി മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.70 ദിര്‍ഹമാണ് സെപ്തംബര്‍ മാസത്തിലെ വില. ഓഗസ്റ്റില്‍ 2.69 ദിര്‍ഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോള്‍ ലിറ്ററിന് 2.58 ലിറ്ററാണ് പുതിയ വില. 2.57 ദിര്‍ഹം ആയിരുന്നു ഓഗസ്റ്റ് മാസത്തിലെ വില. ഇ-പ്ലസ് 91 പെട്രോളിന് 2.51 ദിര്‍ഹം ആണ് സെപ്തംബര്‍ മാസത്തിലെ വില. ഓഗസ്റ്റ് മാസത്തില്‍ 2.50 ദിര്‍ഹം ആയിരുന്നു. ഡീസൽ വില ലിറ്ററിന് 2.66 ദിര്‍ഹം ആണ് സെപ്തംബര്‍ മാസത്തിലെ വില. 2.78 ദിര്‍ഹം ആയിരുന്നു ഓഗസ്റ്റിലെ നിരക്ക്.
![]()
