ന്യൂഡൽഹി: ഗവർണർ പദവി നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം എം പി നൽകിയ സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി. ഓഗസ്റ്റിൽ ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കും. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങി പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറും തിരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിൽ തർക്കം നിലനിൽക്കെയാണ് ബിനോയ് വിശ്വത്തിന്റെ സ്വകാര്യ ബില്ല് എന്നത് ശ്രദ്ധേയമാണ്.
![]()
