റിയാദ് : സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പൊതുകൂട്ടായ്മയായ സൗദി കലാസംഘം (എസ്.കെ.എസ്) സംഘടിപ്പിക്കുന്ന മൂന്നാമത് മെഗാ ഷോ നവംബര്‍ 28 ന് വെള്ളിയാഴ്ച തബൂക്കില്‍ അരങ്ങേറും . ‘തബൂക്ക് ബീറ്റ്സ് 2025’ എന്ന പേരില്‍ നടക്കുന്ന മഹാമേളയില്‍ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരന്മാര് വൈവിധ്യമാർന്ന പരിപാടികള്‍ അവതരിപ്പിക്കും. ‘തബൂക്ക് ബീറ്റ്സ് 2025’ മെഗാ ഷോയുടെ പോസ്റ്റര്‍ പ്രകാശനവും എസ്.കെ.എസ് കലാകാരന്മാരുടെ സംഗീതനിശയും കഴിഞ്ഞ ദിവസം റിയാദിൽ നടന്നു. എസ്.കെ.എസ് വൈസ് പ്രസിഡണ്ട് ഷമീർ കല്ലിങ്കൽ, ട്രഷറർ തങ്കച്ചൻ വർഗീസ് റിയാദിൽ നിന്നുള്ള കമ്മിറ്റി അംഗങ്ങളായ ഷബാന അൻഷാദ്, വിഷ്ണു പോൾ സ്റ്റാർ, എന്നിവരുടെ സാന്നിധ്യത്തില്‍ റിയാദിലെ ജീവകാരുണ്യ, മാധ്യമ രംഗത്തെ ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, അബ്ബാസ് വി.കെ, ഷരീഖ് തൈക്കണ്ടി,ബഷീർ കോട്ടയം എസ് കെ എസ് അംഗങ്ങളായ നിഷ ബിനീഷ്, നസീബ് കലാഭവൻ, സുഹൈബ് മലക്കാർ, അഷ്റഫ്, കബീർ, തഷിൻ, സജീർ പട്ടുറുമാൽ, സ്കറിയ ജോസഫ്, ലിനറ്റ് സ്കറിയ, അനിൽ, രജനി അനിൽ, സിയാദ്, സജീർ ടുഡേയ്സ് റിയാദ്, സാദിക്ക് ബുറൈദ, സജിൻ നിഷാൻ, ഷാജഹാൻ പാണ്ട , അഷ്റഫ് വാഴക്കാട്, മുത്തലിഫ് കാലിക്കറ്റ്, അൽത്താഫ് കാലിക്കറ്റ്, ബഷീർ സപ്കോ, സുനി ബഷീർ, മുരളി, മൗന മുരളി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
ദിവസങ്ങൾക്ക് മുൻപ് ഈ ലോകത്തോട് വിട പറഞ്ഞ റിയാദിന്റെ പ്രിയ പാട്ടുകാരൻ ഇസത്ത് സുലൈമാന്റെ നിര്യാണത്തിൽ ഉള്ള അനുശോചന ചടങ്ങും നടത്തപ്പെട്ടു.
തുടർന്ന് എസ്.കെ.എസ് കലാകാരന്മാര് അവതരിപ്പിച്ച സംഗീതനിശയും നൃത്തങ്ങളും അരങ്ങേറി തങ്കച്ചൻ വർഗീസ്, ഷമീർ കല്ലിങ്കൽ, നിഷ ബിനീഷ്, സുഹൈബ്, അഷ്റഫ്, ലിനറ്റ് സ്കറിയ, അനിൽ, സിയാദ്, സാദിക്ക് ബുറൈദ, കബീർ, തഷിൻ, ഷാജഹാൻ പാണ്ട, മുത്തലിഫ് കാലിക്കറ്റ്, ബെനിറ്റ് ടോമി എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിഷ്ണു പോൾസ്റ്റാർ, മാസ്റ്റർ രാഗ് മുരളി എന്നിവർ നൃത്തങ്ങൾ അവതരിപ്പിച്ചു.
സൗദി അറേബ്യയിലെ മലയാളി കലാകാരന്മാരെ ഒരു കുടക്കീഴില് അണിനിരത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച സൗദി കലാസംഘത്തില്‍ നിലവില്‍ 230 അംഗങ്ങളുണ്ട്. പ്രസിഡന്റ് തബൂക്കില്‍ നിന്നുള്ള റഹീം ഭരതന്നൂര്‍, ജനറല്‍ സെക്രട്ടറി ജിദ്ദയില്‍ നിന്നുള്ള വിജേഷ് ചന്ദ്രു, ട്രഷറര്‍ റിയാദില്‍ നിന്നുള്ള തങ്കച്ചന് വര്‍ഗീസ് എന്നിവരാണ് എസ്.കെ.എസ് പ്രധാന ഭാരവാഹികള്‍. എസ്.കെ.എസിന്റെ പ്രഥമ മെഗാ ഷോ ‘റിയാദ് ബീറ്റ്സ് 2022’ എന്ന പേരില്‍ റിയാദിലും രണ്ടാമത് മഹാമേള ‘ജിദ്ദ ബീറ്റ്സ് 2024’ എന്ന പേരില്‍ ജിദ്ദയിലും നടന്നിരുന്നു. ഈ വര്‍ഷം നടക്കുന്ന ‘തബൂക്ക് ബീറ്റ്സ് 2025’ ന് ശേഷം വരും വര്‍ഷങ്ങളില്‍ സൗദിയിലെ മറ്റു നഗരങ്ങളിലും മെഗാ ഷോകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
![]()
