പാലക്കാട്: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാറിന് എതിരെ പീഡന പരാതി. എറണാകുളം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നൽകിയത്. യുവതി നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴി നൽകിയ പരാതിക്ക് പ്രെസിടെന്റിന്റെ ഓഫീസ് മറുപടി നൽകിയെന്നാണ് വിവരം.
കുടുംബത്തിലെ സ്വത്തുതര്‍ക്കമാണ് പീഡന പരാതിക്ക് പിന്നില്ലെന്നാണ് സി കൃഷ്ണകുമാര്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.ഈ വിഷയത്തിൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
![]()
