കുവൈത്ത്:പ്രവാസികൾക്ക് സൗജന്യ നിയമസഹായവുമായി പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ.കുവൈത്ത് അഭിഭാഷക സ്ഥാപനമായ അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായ്യാണ് ധാരണാപത്രം ഒപ്പുവച്ചത് . ചടങ്ങിൽ ലോ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പ്രമുഖ കുവൈത്തി അഭിഭാഷകൻ ഡോ തലാൽ താക്കി, പ്രവാസി ലീഗൽ സെൽ കുവൈത്ത് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബിജു സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.
2019 ഡിസംബറിലാണ് പ്രവാസി ലീഗൽ സെൽ കുവൈത്തിൽ പ്രവർത്തനം തുടങ്ങിയത്. പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്. ധാരണ പത്രം വഴി നിയമമനുസരിച്ച് കൂടുതൽ കുവൈത്തിലെ സ്വദേശി അഭിഭാഷകരുടെ നിയമോപദേശവും മറ്റു സഹായങ്ങളും കൂടുതൽ ഇന്ത്യക്കാർക്ക് വേഗത്തിൽ ലഭ്യമാകും എന്നതാണ് പ്രത്യേകത. സേവനങ്ങൾക്കായി +965 41105354 , +965 97405211 എന്നീ മൊബൈൽ നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു.
![]()
