അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
ഖത്തർ :ഖത്തർ ജനറൽ ടാക്സ് അതോറിറ്റി പ്രഖ്യാപിച്ച പിഴ ഇളവുകൾ നേടാനുള്ള സമയ പരിധി ആഗസ്റ്റ് 31 ഓടെ അവസാനിക്കും. അതോടൊപ്പം 2024 ലെ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാനുള്ള കാലാവധിയും അവസാനിക്കും.
👉 ചെയ്യേണ്ടത്
Dhareeba portal ലിൽ നിങ്ങളുടെ ഏതെങ്കിലും കമ്പനികൾ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാനുണ്ടോ എന്ന് ചെക്ക് ചെയ്യുക.
⚠ പ്രത്യേക ശ്രദ്ധക്ക്
പലരും കമ്പനി CR എടുത്ത് ആക്ടിവിറ്റി ഒന്നും ചെയ്യാതെയിരുന്നാലും അല്ലെങ്കിൽ ടാക്സ് വകുപ്പിൽ നിന്ന് NOC ലഭിക്കാതെ CR ക്യാൻസൽ ചെയ്തിട്ടുണ്ടെങ്കിലും Dhareeba portal ലിൽ ടാക്സ് റിട്ടേൺ സബ്മിറ്റ് ചെയ്യേണ്ടതായി കാണിക്കുന്നുണ്ടാവും. ഇങ്ങിനെയുള്ള അവസരങ്ങളിൽ ടാക്സ് റിട്ടേൺ ആഗസ്റ്റ് 31നകം ഫയൽ ചെയ്ത് പിഴ ഒഴിവാക്കാൻ അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ അറിയാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
MOB: 30322730
![]()
