ജിദ്ദ: മാതൃരാജ്യത്തിന്റെ എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ‘പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം’ എന്ന തലകെട്ടില്‍ പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് ജിദ്ദയില്‍ സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. മാധ്യമ പ്രവര്ത്തകന് എ.എം സജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ഒരു ഏകീകൃത സംസ്കാരമോ, ചരിത്രമോ, പൈതൃകമോ, ഭാഷയോ, ജീവിത രീതിയോ ഒന്നും തന്നെ ഇല്ലാത്ത ഒരു ജന സമൂഹത്തെ ഇന്ത്യ എന്ന ഒറ്റ രാജ്യമാക്കി ഒന്നിച്ചു നിറുത്തുന്നത് നമ്മുടെ രാജ്യത്തിന്റെ ഭരണ ഘടനയാണ്, എന്നാല്‍ ഈ ഭരണ ഘടന തന്നെയാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നവരുടെ വെല്ലുവിളി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ബഷീര്‍ ചുള്ളിയന്‍ ആശംസ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി സ്വാഗതം പറഞ്ഞു. നാഷണല്‍ കമ്മിറ്റി അംഗം സി എച്ച് ബഷീര്‍ സ്വാതന്ത്ര്യ ദിന പ്രതിജ്ഞക്ക് നേതൃത്വം നല്കി. ഗായകന് ജമാല്‍ പാഷയും മാസിന് ജമാല്‍ പാഷയും ഗാനങ്ങള്‍ ആലപിച്ചു. പ്രവാസി വെല്‍ഫെയര്‍ ട്രഷറര്‍ നൗഷാദ് പയ്യന്നൂര്‍, സെക്രട്ടറിമാരായ സുഹ്റ ബഷീര്‍, അബ്ദു സുബ്ഹാന്, യൂസുഫ് പരപ്പന്‍, പ്രൊവിന്‍സ് കമ്മിറ്റി അംഗം ഷഫീഖ് മേലാറ്റൂര്‍, മുനീര്‍ ഇബ്രാഹിം, അഡ്വ. ഫിറോസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
![]()
