ബുറൈദ : ഒഐസിസി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റി അൽനഖീൽ ഓഡിറ്റോറിയത്തിൽ വെച്ച് സ്വാതന്ത്ര്യദിനാഘോഷം നടത്തി. പൊതു സമ്മേളനത്തിൽ പ്രസിഡന്റ് അബദുൽ റഹിമാൻ തിരൂർ അദ്ധ്യക്ഷത വഹിച്ചു. ഒഐസിസി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റി കലാകായിക ഉപദേഷ്ഠാവ് സജീ ജോബ് തോമസ് ഉൽഘാടനം ചെയ്തു സംസാരിച്ചു. തുടർന്നു നടന്ന വോട്ട് ചോരി പോരാട്ടത്തിന് രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് നജുമുദ്ധീൻ കുട്ടമ്പൂര് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബുറൈദ കെ എം സി സി പ്രധിനിതി അനീസ് ചുഴലി , ഒഐസിസി കലാകായിക കൺവീനർ സുധീർ കായംകുളം, എന്നിവർ സംസാരിച്ചു. മുൻ ഒ ഐ സി സി വൈസ് പ്രസിഡന്റ്റ് പള്ളി പറമ്പിൽ ശരീഫ് ഒതായിക്ക് ഒഐസിസി സോഷ്യൽ മീഡിയ മാനേജർ ദീർബാവ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി പി പി എം അശ്റഫ് കോഴിക്കോട് സ്വാഗതവും ട്രഷറർ ഷിയാസ് കണിയാപുരം നന്ദിയും പറഞ്ഞു. പ്രശസ്ത ഗയകൻ ജോസഫ് പത്തനംതിട്ടയുടെ നേത്രത്വത്തിൽ ഗാനസന്ധ്യയിൽ പ്രഗൽഭ ഗായകൻ മാരും ഗായികമാരും പാടി മുജീബ് ഒതായി, സനോജ് പത്തിരിയാൽ, അബ്ദുൽ റഹിമാൻ കാപ്പാട് , ആർഎച്ച് രവി, റഹീം കണ്ണൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
