ബാംഗ്ലൂർ :ബന്ദിപ്പൂർ ദേശീയോദ്യാനത്തിൽ കാട്ടാനക്കൊപ്പം സെല്‍ഫിയെടുക്കുകയും ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട യുവാവിൻ്റെ വൈറൽ വീഡിയയോയ്ക്ക് പിന്നാലെ കേസ്. കർണാടക വനം ഉദ്യോഗസ്ഥർ അയാളെ കണ്ടെത്തിയാണ് നടപടി എടുത്തത് . സ്വയം അപകടത്തിലാക്കിയതിനും വന്യജീവികളെ ശല്യപ്പെടുത്തിയതിനും 25,000 രൂപയാണ് പിഴ അടക്കേണ്ടി വന്നത്.
വിനോദസഞ്ചാരികൾ സുരക്ഷിതമായ അകലം പാലിക്കാനും മൃഗങ്ങളെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കാനും പതിവായി മുന്നറിയിപ്പ് നൽകുന്നണ്ടങ്കിലും സെൽഫി ഭ്രാന്തിൽ അടുത്തെത്തുന്ന അപകടം പലരും കാര്യമാക്കുന്നില്ല എന്നതാണ് സത്യം .
![]()
