ബുറൈദ : ഖസീം പ്രവാസി സംഘം കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ “ഓണനിലാവ്” സംഘാടകസമിതി നിലവിൽവന്നു. നിരവധി പ്രവർത്തകർ പങ്കെടുത്ത പരിപാടി ഖസീം പ്രവാസി സംഘം മുഖ്യരക്ഷാധികാരി ഷാജി വയനാട് ഉദ്ഘാടനം ചെയ്തു. ഖസീം പ്രവാസി സംഘം, കുടുംബവേദി സെക്രട്ടറി ഷമീറ ഷബീർ അധ്യക്ഷയായി. രക്ഷാധികാരി സമിതി അംഗം പർവീസ് തലശ്ശേരി പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. നിഷാദ് പാലക്കാട് (കേന്ദ്രകമ്മറ്റി പ്രസിഡന്റ് ) ഉണ്ണി കണിയാപുരം (കേന്ദ്രകമ്മറ്റി സെക്രട്ടറി) എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സോഫിയ സൈനുദ്ദീൻ (ചെയർപേഴ്സ്ൺ), ഫിറോസ് ഖാൻ (വൈ. ചെയർമാൻ), ജിതേഷ് പട്ടുവം (കൺവീനർ), അനീഷ് കൃഷ്ണ (ജോ. കൺവീനർ), സജേഷ് പാച്ചീരി മഠത്തിൽ (ട്രഷറർ), മുത്തു കോഴിക്കോട് (ജോ. ട്രഷറർ), സുൽഫിക്കർ അലി (പ്രോഗ്രാം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. തിരുവോണ ദിവസമായ സെപ്റ്റംബർ 5 ന് വൈകിട്ട് 3 മണിമുതൽ ബുറൈദയിൽ വച്ചാണ് പരിപാടി. ഓണനിലാവ് 2025 പരിപാടിയിൽ സൗദിയിലെ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന നിരവധി കലാപരിപാടികൾ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫൗസിയ ഷാ സ്വാഗതവും സുലക്ഷണ ഭദ്രൻ നന്ദിയും പറഞ്ഞു.*
![]()
