റിയാദ്: മലയാളം മിഷന് റിയാദ് മേഖല കമ്മിറ്റി കുട്ടികള്‍ക്കായി വേനല്‍ അവധി പഠന ക്യാമ്പ് ‘വേനല്‍ തുമ്പികള്‍’ സംഘടിപ്പിച്ചു. ബത്ഹ ലുഹ ഹാളില്‍ നടന്ന പരിപാടി ലോക കേരള സഭാ അംഗം കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷന് സമിതി അംഗം സുരേഷ് ലാല്‍, കേളി കലാ സാംസ്കാരിക വേദി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന് ഇക്ബാല്‍, ന്യു ഏജ് സാംസ്കാരിക വേദി സെക്രെട്ടറി സാലി, വേള്‍ഡ് മലയാളി ഫെഡറേഷന് പ്രതിനിധി സലീന, കേളി കുടുംബ വേദി പ്രസിഡന്റ് പ്രിയ വിനോദ്, ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ഷഹീബ വി. കെ. സ്വാഗതവും നാസര്‍ കാരക്കുന്ന് നന്ദിയും പറഞ്ഞു.
![]()
