തിരുവനന്തപുരം:പ്രവാസി ലീഗൽ സെൽ തിരുവനന്തപുരം ജില്ല കമ്മിറ്റി രൂപീകരിച്ചു. നിയാസ് പൂജപ്പുര അധ്യക്ഷത വഹിച്ചു.പി എൽ സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് മുരളീധരൻ ഉദ്ഘാടനം ചെയ്തു.തൽഹദ് പൂവച്ചൽ സ്വാഗതം ആശംസിച്ചു.
ജില്ലാ പ്രെസിഡന്റായി എം എം സലിമിനെയും ജനറൽ സെക്രട്ടറിയായി നന്ദകുമാറിനെയും ട്രഷററായി ശ്രീ. ഉമ്മനെയും തെരെഞ്ഞെടുത്തു.
നിർവാഹക സമിതി അംഗങ്ങളായി അഡ്വ.ആർ മുരളീധരൻ,തൽഹത്ത് പൂവച്ചൽ,നന്ദഗോപകുമാർ,നൗഷാദ്,അനിൽകുമാർ,സുരേഷ് കുമാർ,ആന്റണി ജോൺ, വിജയൻ,മുഹമ്മദ് സലീം, ശ്രീകുമാർ,ഷാജഹാൻ,വിജയകുമാർ,റോഷൻ,ജിഹാ നായർ, കുമാർ,നിയാസ് പൂജപ്പുര,ബിജു എസ്,ഷാo എ എം എന്നിവരെയും തെരെഞ്ഞെടുത്തു.
കേരളത്തിലെ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും വിഷയങ്ങളും ഭരണ തലനങ്ങളിൽ അവതരിപ്പിച്ചു പരിഹാരം കാണാൻ പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്ററിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് മുരളീധരനെയോ (0091 95629 16653), തൽഹത്ത് പൂവച്ചലിനയോ (00919995894426) ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
