കുവൈത്ത് സിറ്റി: കുവൈത്തില്‍ കോഴിക്കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു.അത്തോളപറമ്പത്ത് സ്വദേശി നബീൽ (35) ആണ് ജുമുഅ നമസ്കാരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് മരിച്ചത്.ഫർവാനിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അൽ സായർ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ് അബ്ദുറഹ്മാൻ. സഹോദരന്മാർ ഷംനാദ് , സജ്ജാദ് എന്നിവരോടൊപ്പം ഫർവാനിയയിലായിരുന്നു താമസം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
![]()
