അബ്ദുൽ റൗഫ് കൊണ്ടോട്ടി, ഖത്തർ
ഇന്ത്യൻ പോസ്റ്റൽ ബാങ്ക് ഉപഭോക്താക്കൾക്കായി *Niva Bupa Health Insurance* കമ്പനിയുമായി ചേർന്ന് വാർഷിക പ്രീമിയത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണിത്.
ഏറെ പ്രചരണം ലഭിച്ച ഈ ഇൻഷുറൻസുമായി ബന്ധപ്പെട്ട് പ്രവാസികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ?
1. ഇന്ത്യയിൽ നടത്തുന്ന ചികിത്സകൾക്ക് മാത്രമായിരിക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്.
2. പോസ്റ്റൽ ബേങ്കിൽ അക്കൗണ്ട് തുടങ്ങാൻ പ്രവാസികൾക്ക് അനുമതി ഇല്ല. എന്നാൽ നാട്ടിലുള്ള ഭാര്യ, പ്രായപൂർത്തിയായ മക്കൾ എന്നിവർക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുകയും പോളിസി എടുക്കുകയും അവരോട് കൂടെ 500 രൂപ അധികം നൽകി, അതായത് മൊത്തം 1,399/- വാർഷിക പ്രീമിയമായി നൽകി പ്രവാസികൾക്കും പോളിസിയിൽ ചേരാം.
3. രണ്ട് ലക്ഷം രൂപ വരെയുള്ള ചികിത്സകൾക്ക് ഇൻഷുറൻസ് തുക ലഭിക്കുകയില്ല! ആയതിനാൽ ഇത് കവർ ചെയ്യാൻ മറ്റ് ഇൻഷുറൻസുകൾ എടുക്കുകയോ, സ്വയം വഹിക്കുകയോ ചെയ്യേണ്ടിവരും.
4. ഗൗരവമല്ലാത്ത പ്രമേഹം, ഹൈപ്പർ ടെൻഷൻ, ഹൈപ്പോതൈറോയിഡ് എന്നീ അസുഖങ്ങൾ ഉള്ളവർക്കും ഈ പോളിസി ലഭ്യമാണ്. (എന്നാൽ ഇൻസുലിൻ നിലവിൽ ചെയ്യുന്നവരെപ്പോലുള്ളവർക്ക് പോളിസിയിൽ പ്രാരംഭമായി ചേരൽ അനുവദനീയമല്ല). എന്നാൽ രോഗത്തിൻറെ തീഷ്ണത വർദ്ധിക്കുന്നത് ഇൻഷുറൻസ് എടുത്തതിനുശേഷം ആണെങ്കിൽ ഇൻഷുറൻസിന്റെ ആനുകൂല്യങ്ങൾ ലഭ്യമാണ്.
5. മേൽ വിവരിച്ച രീതിയിലുള്ള അസുഖങ്ങൾക്ക് പുറമെ മറ്റേതെങ്കിലും അസുഖങ്ങൾക്ക് 15 ദിവസത്തിൽ കൂടുതൽ മരുന്ന് കഴിക്കേണ്ടി വരുന്നവർക്ക് ഈ ഇൻഷുറൻസിൽ ആദ്യമായി ചേരാൻ പാടില്ല.
6. ഹൃദയം, കരൾ, വൃക്ക, പാൻക്രിയാസ്, ശ്വാസ കോശം, ന്യൂറോ എന്നിവ സംബന്ധിച്ച അസുഖങ്ങൾ, രക്ത സംബന്ധമായ അസുഖങ്ങൾ, ക്യാൻസർ പോലുള്ള അസുഖങ്ങൾ നിലവിലുള്ളവർക്കും ആദ്യമായി പോളിസി എടുക്കാൻ പാടില്ല. ( പോളിസി എടുത്തതിന് ശേഷം വരുന്നവ കവർ ചെയ്യും).
7. Pre Existing diseases, പോളിസിയിൽ പ്രത്യേകം പരാമർശിച്ച പതിനൊന്ന് മറ്റ് രോഗങ്ങൾ എന്നിവക്ക് രണ്ട് വർഷം വെയ്റ്റിംഗ് പീരിയേഡ് ആയിരിക്കും.
8. *പ്രായം:* 18 – 60 വയസ്സ് വരെയുള്ളവർക്ക് ചേരാം.
9. *എത്ര കാലം വരെ പുതുക്കാം?*
ഒരിക്കൽ പോളിസി എടുത്താൽ ജീവിതകാലം മുഴുവൻ പുതുക്കാം.
⚠️ *പ്രത്യേകം ശ്രദ്ധിക്കുക*
ഇത്ര കുറഞ്ഞ പ്രീമിയത്തിൽ ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയുടെ പൂർണ്ണ വിവരങ്ങൾ നിങ്ങളുടെ അടുത്തുള്ള ഹെഡ് പോസ്റ്റ് ഓഫീസിൽ അന്വേഷിക്കുകയും പോളിസിയുടെ എല്ലാ നിബന്ധനകളും കൃത്യമായി മനസ്സിലാക്കി പോളിസി എടുക്കുവാൻ ശ്രദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്.
![]()
