റിയാദ് :മാർക്ക് ആൻഡ് സേവും അൽഷർഖ് ക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഏകദേശം മുന്നൂറോളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു . പാവപ്പെട്ട ഒരുപാട് ജനങ്ങൾക്ക് ഈ മെഡിക്കൽ ക്യാമ്പ് ഏറെ ഉപകാരപ്രദമായി. ഡോക്ടർ കൺസൾട്ടിങ് അടക്കം തികച്ചും സൗജന്യമായി നടത്തിയ ഈ പരിപാടി വൻവിജയമായിരുന്നു. എക്സിറ് 28 ഖുറൈസ് റോഡിൽ ഉള്ള മാർക്ക് ആൻഡ് സേവിൽ വെച്ചായിരുന്നു മെഡിക്കൽ ക്യാമ്പ് നടത്തിയത്. മാർക്ക് ആൻഡ് സേവ് മാനേജർ മുസ്തഫ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ജലീൽ കണ്ണൂരും ദിൽഷാദും നേതൃത്വം നൽകി.
![]()
