ജിസാന്‍: സബിയ സാസ്കോ ഗ്യാസ് സ്റ്റേഷനില്‍ തീപ്പിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കൊല്ലം കൊല്ലം കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ബിജിന്‍ലാല്‍ ബൈജു (29) അബുഅരീഷ് കിംഗ് ഫഹദ് ആശുപത്രിയില്‍ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം നടന്നത്.സബിയയിലെ സാസ്കോ ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരനായിരുന്നുബിജിന് ലാല്‍. അവിവാഹിതനാണ്. മൃതദേഹം അബൂഅരീഷ് കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊട്ടാരക്കര പുത്തൂര്‍ മൈലോംകുളം മൊട്ടക്കുന്നില്‍ ബൈജുവിന്റെയും ഉഷാകുമാരിയുടെയും മകനാണ്. ഏക സഹോദരി ബിന്ദുജമോള്‍ . ജിസാന്‍ ജലയുടെ കാ രുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജല വാസലീ യൂണിറ്റ് ഭാരവാഹികളായ സഞ്ജീവന് ചെങ്ങന്നൂര്‍, വിപിന്‍ എന്നിവര്‍ നടപടി ക്രമണങ്ങൾ പൂർത്തീകരിക്കാൻ രംഗത്തുണ്ട്.
![]()
