റിയാദ്: ഹൃസ്വദിന സന്ദർശനാർത്ഥം റിയാദിലെത്തിയ ചാണ്ടി ഉമ്മൻ എം എൽ എ റിയാദ് റഹീം സഹായ സമിതിയുമായി കൂടിക്കാഴ്ച നടത്തി.
നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട പുരോഗതികൾ അദ്ദേഹം സമിതിയുമായി സംസാരിക്കുകയും കുടുംബവുമായുള്ള കരാറുകൾ പൂർത്തിയയാൽ സാധ്യമായ സഹായങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം സമിതിയോട് ആവശ്യപ്പെടുകയും ചെയ്തു.
നിമിഷ പ്രിയയുടെ കുടുംബവുമായി ദിയ ധനം നൽകാനുള്ള കരാർ പൂർത്തിയായാൽ റഹീം മോചനത്തിനായി സമാഹരിച്ച തുകയുടെ ബാക്കി ട്രസ്റ്റ് നിയമാവലികൾ പാലിച്ചു കൈമാൻ തയ്യാറാണെന്ന് റഹീം സഹായ സമിതി ചെയർ സി പി മുസ്തഫ എം എൽ എ യെ അറിയിച്ചു.
അബ്ദുൽ റഹീം കേസിൽ സമാനതകളില്ലാത്ത ഐക്യമാണ് മലയാളി സമൂഹത്തിൽ നിന്നുണ്ടായത്. അതിനായി നേതൃത്വം നൽകിയ റിയാദ് മലയാളി പൊതുസമൂഹത്തെ അഭിനന്ദിക്കുന്നതായും അതേ ഐക്യം നിമിഷപ്രിയ മോചന ദൗത്യത്തിലും ഉണ്ടാകണമെന്ന് എം എൽ എ അഭ്യർത്ഥിച്ചു.
ആര് സംസാരിച്ചു ആര് ഇടപെട്ടു എന്ന അപ്രസക്ത ചർച്ചക്കപ്പുറം അന്യദേശത്ത തടവറയിലുള്ള നമ്മുടെ സഹോദരിയെ എങ്ങനെ മോചിപിച്ചു നാട്ടിലെത്തിക്കാം എന്നതിലാണ് ശ്രദ്ധയുണ്ടാകേണ്ടതെന്നും
അനാവശ്യ ചർച്ചകൾ നിന്ന് മാറി നിൽക്കാൻ സമിതി ഉൾപ്പെടെയുള്ള പ്രവാസി സമൂഹം നേതൃത്വം നൽകണമെന്നും അദ്ദേഹം സമിതിയോട് പറഞ്ഞു.
യോഗത്തിൽ ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ സ്വാഗതം പറഞ്ഞു, ചെയർമാൻ സി പി മുസ്തഫ അധ്യക്ഷനായ ചടങ്ങിൽ, വൈസ് ചെയർമാൻ മുനീബ് പാഴൂർ, കുഞ്ഞോയി കോടമ്പുഴ, മൊഹിയുദ്ദീൻ ചേവായൂർ, നവാസ് വെള്ളിമാട് കുന്ന്, മീഡിയ കൺവീനർ നൗഫൽ പാലക്കാടൻ എന്നിവർ സംസാരിച്ചു. എല്ലാ മാനുഷീക ഇടപെടലുകൾക്കും സർവ്വ പിന്തുണയോടെ കൂടെയുണ്ടാകുമെന്നും കൂടിക്കാഴ്ച്ചക്ക് നന്ദിയറിയിക്കുന്നതായും ചീഫ് കോഡിനേറ്റർ ഹസ്സൻ ഹർഷദ് പറഞ്ഞു.
![]()
