ഹരിപ്പാട്: കലകളിൽ ധാർമ്മികത വേണമെന്നും അതു സമൂഹത്തെ നൻമയിലേക്ക് നയിക്കണമെന്നും കല ജനങ്ങൾക്ക് ഉപകരിക്കുന്നതാകണമെന്നും ജാമിഅ ഹാശിമിയ്യ പ്രൻസിപ്പൽ പി കെ ബാദ്ഷ സഖാഫി അഭിപ്രായപ്പെട്ടു. ആലപ്പുഴ ജില്ലാ എസ് എസ്എഫ് “സാഹിത്യോത്സവ് 2025“ ഹരിപ്പാട് ഡാണാപ്പടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലയുടെ മറവിൽ ലഹരി ഉപയോഗവും അക്രമ വാസനയും വളരുന്നത് ന്യായീകരിക്കാനാവില്ല, വരും തലമുറയുടെ രക്ഷക്ക് വിദ്യാർത്ഥികളിൽ ധർമബോധം വളർത്തുകയല്ലാതെ പരിഹാരമില്ല അദ്ദേഹം പറഞ്ഞു. എ അജ്മൽ ജൗഹരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് ബാഫഖി thangal,രമേശ് ചെന്നിത്തല എം എൽ എ. യൂസുഫ് സഖാഫി മൂത്തേടം, എസ് നസീർ, എം എസ് ജുനൈദ്, എ കെ അബ്ദുൽകബീർ അൻവരി, നസ്റദ്ദീൻ മാസ്റ്റർ, സൂര്യ ഷംസുദ്ദീൻ, എ മുബാറക് അരൂർ, പ്രസംഗിച്ചു.
![]()
