ജിദ്ദ : അവധി കഴിഞ്ഞു നാട്ടിൽ നിന്ന് ജിദ്ദയിൽ തിരിച്ചെത്തിയ കൊണ്ടോട്ടി സ്വദേശി താമസസ്ഥലത്ത് മരിച്ചു. മലപ്പുറം കൊണ്ടോട്ടി വാഴക്കാട് എടവണ്ണപ്പാറ സ്വദേശി വട്ടപ്പാറ മൂലയിൽ താമസിക്കുന്ന മുഹമ്മദ് മുസ്തഫയാണ്(45 ) മരിച്ചത്. ജിദ്ദ ഹരാസാത്തിലെ താമസ സ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ സുഹൃത്തുക്കൾ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.ജിദ്ദയിൽ കബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു
![]()
