ഒമാൻ: അവധിക്കു നാട്ടിലേക്ക് പോയ ഒമാൻ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മലപ്പുറം കൊളത്തൂർ വെങ്ങാട് മടത്തൊടി വീട്ടിൽ സന്തോഷ് കുമാർ(52) ആണ് മരിച്ചത്.ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുവൈഖിലെ ബിൽഡിങ് മെറ്റീരിയൽ സ്ഥാപനത്തിൽ ഫോർമാനായി ജോലി ചെയ്തു വരികയായിരുന്നു.ഭാര്യ: ഷീജ. മക്കൾ സഞ്ജന, സയന.
![]()
