പത്തനംതിട്ട : മുൻ മുഖ്യമന്ത്രിയും കൊണ്ഗ്രെസ്സ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു മടങ്ങിയ ഐ എന്‍ ടി യു സി നേതാവ് വാഹനാപകടത്തില്‍ മരിച്ചു.
അട്ടപ്പള്ളം കാവുങ്കല്‍ സി വി വര്‍ഗീസ് (56) ആണ് മരിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മക്കപ്പുഴക്കു സമീപം ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കോഴഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വര്‍ഗീസ് വൈകിട്ട് അഞ്ചോടെ മരിച്ചു.
തിരുവനന്തപുരത്ത് നിന്ന് സഹപ്രവർത്തകർക്കൊപ്പം മടങ്ങി വരികയായിരുന്നു.
![]()
