റിയാദ് :കേരള രാഷ്ട്രീയത്തിലെ ജനപ്രിയ നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായതെന്ന് പ്രവാസി വെൽഫെയർ റിയാദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പൊതുജനസേവനം ജീവവായുവായി കണ്ട അദ്ദേഹം സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വികസന സംരംഭങ്ങൾ കൊണ്ടുവരുന്നതിലും ഏറെ ശ്രദ്ധകാണിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും ദുഃഖത്തിൽ പ്രവാസി വെൽഫെയറും പങ്ക് ചേരുന്നതായി അനുശോചന കുറിപ്പിൽ അറിയിച്ചു
![]()
