റിയാദ് :റിയാദിന് എന്നും വൈവിദ്യമാര്ന്ന കലാവിരുന്നുകൾ സമ്മാനിച്ച് പതിനാലാം വർഷത്തിലേക്ക് കടക്കുന്ന റിയാദ് ടാക്കീസ് മറ്റൊര് ആഘോഷത്തിന് അരങ്ങൊരുക്കുകയാണ്.
‘ഫ്ലയിൻകോ ടൂർ ആൻഡ് ട്രാവെൽസ്’ മുഖ്യ പ്രയോജകരായി ‘റിയാദ് ടാക്കിസ് മെഗാഷോ 2025 ’ ന്റെ ആദ്യ പോസ്റ്റർ പ്രകാശനം മലാസ് അൽമാസ്
റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് ഫ്ലയിൻകോ മാനേജർ മുഹമ്മദ് സാബിത് , സന്തോഷ് ഹൈനിക് , മുസ്താഖ് റയാൻ , റോബിൻ ക്യുസോൾവ് , ഫിറോസ് വിയോൺ , ഹാരിസ് സേഫ്റ്റിമോർ , സനുമാവേലിക്കര , ബഷീർ കരോളം എന്നിവർ നിർവഹിച്ചു .
ആഗസ്റ്റ് 15 ന് റിയാദ് അൽ ഖസർ അൽ മാലി ഓഡിറ്റോറിയത്തിൽ വൈകീട്ട് 6 മണി മുതൽ നടക്കുന്ന ദൃശ്യവിരുന്നിൽ വ്യത്യസ്തമായ ഗാനാലാപനത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ പ്രശസ്തരായ അരവിന്ദ് വേണുഗോപാൽ , സിന്ധു പ്രംകുമാർ , അവനി എസ് എസ് , ജിൻസ് ഗോപിനാഥ് എന്നിവർക്കൊപ്പം റിയാദിലെ കലാകാരൻമാരുടെ വൈവിധ്യമാർന്ന കലാവിരുന്നുകളും അരങ്ങേറും .
പോസ്റ്റർ പ്രകാശന ചടങ്ങിൽ റിയാദ് ടാക്കിസ് വൈസ് പ്രസിഡന്റ് ഷമീർ കല്ലിങ്കൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി അലുവ ആമുഖ പ്രഭാഷണം നടത്തി.
സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു.
മെഗാ ഷോ ചെയർമാൻ നൗഷാദ് ആലുവ പരിപാടികളെക്കുറിച്ചു വിശദീകരിച്ചു. കൺവീനർ വരുൺ പി വി , ഉപദേശ സമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ , നവാസ് ഒപ്പീസ് , ഡൊമിനിക് സാവിയോ , കോഡിനേറ്റർ ഷൈജു പച്ച , ഫിനാൻസ് കൺട്രോളർ നബീൽ ഷാ , റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങലൂർ , സാംസ്കാരിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ശരീഖ് തൈക്കണ്ടി , സുരേഷ് ശങ്കർ , സുബി സുനിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു .
റിജോഷ് കടലുണ്ടി ,സജീർ സമദ് എന്നിവർ അവതാരകരായിരുന്നു ,
ജോയിന്റ് ട്രഷറർ സോണി ജോസഫ് നന്ദി പറഞ്ഞു.
പ്രശസ്ത ഗായകൻ നിസാം അലി മുഖ്യഥിതിയായിരുന്ന സംഗീത സന്ധ്യയിൽ പവിത്രൻ കണ്ണൂർ , സാജിർ കാളികാവ് , സൗപർണിക , റോബിൻ ഡേവിസ് , സലാം പെരുമ്പാവൂർ , ഫൈസൽ തലശ്ശേരി , ജിൽ ജിൽ മാളവന , അനാമിക സുരേഷ് , തങ്കച്ചൻ വർഗീസ് , ഷിജു കോട്ടാങ്ങൽ , അഞ്ചു അനിയൻ , സൗമ്യ തോമസ് , അഞ്ചു ആനന്ദ് ,സലിം , താജുദ്ധീൻ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു .
![]()
