ഖബറോരം വന്നെൻ
തലയ്ക്കലൊരു
തണൽ മരം നടണം.
നമ്മളുടെ
നല്ലോർമ്മകളായ്
പ്രാർത്ഥനാ
നിശ്വാസമായ് എന്നെ
മൂടിയ മണ്ണിലേക്ക്
ഇലകളായ് നീ
പൊഴിയണം .
പൊടിഞ്ഞു ചേരും
ഇല ഞരമ്പിലൂടെ
ഒന്നായ് പടരണം .
നിന്റെ റൂഹിൽ തൊട്ട
വേരിൻ ഞരമ്പിലൂടെ
പടർന്നു
സുഗന്ധം പൊഴിക്കണം.
നിഖില സമീർ
![]()
