റാസൽഖൈമ: യു എ ഇ യിലെറാസൽഖൈമയിൽ തൃശൂർ സ്വദേശി നിര്യാതനായി . കൂർക്കഞ്ചേരി സ്വദേശി ഭാസ്കരൻ ജിനൻ(63) ആണ് മരിച്ചത്. റാക് ഉബൈദുല്ലാഹ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.
ജുപീറ്റർ ജ്വല്ലറിയിൽ ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹം 36 വർഷമായി യുഇഎയിൽ പ്രവാസിയാണ്. പിതാവ്: പടിയത്ത് ഭാസ്കരൻ. മാതാവ്: തങ്കമ്മ. ശ്രീകലയാണ് ഭാര്യ. മകൻ: ശ്രീജിത്ത്. മരുമകൾ: സ്നേഹ. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
![]()
