ആലപ്പുഴ :ഈ വർഷത്തെ ബിഫാമിന് ഒന്നാം റാങ്ക് കായംകുളം പത്തിയൂർ സ്വദേശിനി അനഘ അനിലിന് ലഭിച്ചു. ദേശീയതലത്തിൽ നടന്ന നീറ്റ് പരീക്ഷക്ക് 856 ആം റാങ്ക് അനഘ നേടിയിരുന്നു. പത്തിയൂർ കിഴക്ക്
സാരംഗിൽ കെ.എസ്.ആർ.റ്റി.സി
ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ അനിൽ കുമാറിന്റെയും ആലപ്പുഴ ഇ.എസ്.ഐ. യിലെ സീനിയർ ക്ളാർക്ക് പ്രമിതയുടെയും മൂത്തമകളാണ്. ഇളയമകൾ ഗൗരി ലക്ഷ്മി കാക്കനാട് ഹോളിമേരി സെന്റട്രൽ സ്കൂളിലെ ഏട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ്. ബാല്യം മുതൽക്കേ ഡോക്ടറാവണമെന്ന മോഹവുമായി വന്നിരുന്ന അനഘ എസ്.എസ്.എൽ.സി, പ്ലസ് ടു തലത്തിൽ മികച്ച മാർക്ക് വാങ്ങിയാണ് വിജയിച്ചത്. പാലയിലെ സ്വാകാര്യസ്ഥാപനത്തിൽ എൻട്രൻസ് പരീക്ഷ പരിശീലനത്തിന് ഏർപ്പെട്ടു വരികയായിരുന്നു.
![]()
