ദമ്മാം: കലാകാരന്മാർക്കും, കുട്ടികൾക്ക് പ്രാദേശിക പിന്തുണയും, അവസരങ്ങളും ലഭ്യമാക്കുകയും, ബന്ധങ്ങളെ കൂടുതൽ സുദൃഢമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സൗദിആലപ്പുഴ വെൽഫയർ അസോസിയേഷൻ കുടുംബ സംഗമം ഒരുക്കി. സവ വനിതാ വേദിയുടേയും, ബാലവേദിയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച സദസ്സ് കളിയും, ചിരിയും, കാര്യവും, കലകളും കൊണ്ട് സമ്പന്നമായിരുന്നു.സവ പ്രവർത്തകരും, ഗായകരുമായ എക്സ്പ്രസ്യോ ബാന്റിന്റെ ഗാനങ്ങളോടെ കലാ പരിപാടികൾ ആരംഭിച്ചു. തുടർന്ന്
നിസ്സാർ ആലപ്പി, കല്യാണി ബിനു, ശ്രീകുമാർ, ഹസ്ന അബൂബക്കർ, ലിദിയ ലൗസൺ, ജോഷി ബാഷ,ദിയാ, റഊഫ് ചാവക്കാട് എന്നിവർ ഗാനങ്ങൾ ആലപിച്ചു. നിവേദ ശ്രീലാൽ, ധൻവി ഹരികുമാർ, സാറ മുജീബ്, ഹംദ സിദ്ധിക്, എന്നിവർ വിവിധ ഡാൻസുകൾ അവതരിപ്പിച്ചു. വിന്നി ജോൺ, നീതു ശ്രീവത്സൺ, അൻജു അഖിൽ, ജീന മഹേഷ് എന്നിവരുടെ ഫ്യൂഷൻ ഡാൻസും, സന ശിഹാബിന്റെ പിയാനോ വാദനവും ചടങ്ങിന് മാറ്റ് കൂട്ടി. മൊഞ്ചത്തി ടീം അവതരിപ്പിച്ച, പാരമ്പര്യവും, ആധുനിക ഫ്രീക്കും സമന്വയിച്ച ഒപ്പന അവതരിപ്പിച്ചപ്പോൾ സദസ്സും കൈതാളവുമായി ഒപ്പം കൂടി.പിന്നീട് നടന്ന കുടുംബ സംഗമ യോഗത്തിൽ ഡോ: ലുലു റഹ്മത് കുടുംബങ്ങളമായി സംവദിച്ചു. സ്നേഹവും, സൗഹൃവും, കരുതലും ആണ് മനുഷ്യ ആരോഗ്യത്തിനുള്ള ഏറ്റവും നല്ല മരുന്നെന്ന് അവർ പറഞ്ഞു. സാജിദ് ആറാട്ടുപുഴ പുതുതായി എത്തിയ അംഗങ്ങളെ പരിചയപ്പെടുത്തി.ബൈജു കുട്ടനാട് സ്വാഗതവും, പ്രോഗ്രാം കോർഡിനേറ്റർ അമൃത ശ്രീലാൽ നന്ദിയും പറഞ്ഞു.
നെസ്സി നൗഷാദ്, സൗമി നവാസ്,യഹ്യ കോയ, സാജിദ നൗഷാദ്, സുമയ്യ സിദീഖ്, ഷീബ റിജു, അഞ്ചു നിറാസ് ,നവാസ് ബഷീർ, അശോകൻ, രാജീവ് ചെട്ടികുളങ്ങര, സജീർ കരുവാറ്റ, ജോഷി ബാഷ, ശിവപ്രകാശ്, ശ്രീലാൽപിള്ള, നൗഷാദ് ആറാട്ടുപുഴ, സിദ്ധിക് കായംകുളം, റിജു ഇസ്മായിൽ , രശ്മി ശിവപ്രകാശ് എന്നിവർ നേതൃത്വം നല്കി
![]()
